ന്യുഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പു മത്സരത്തിന് മുന്നോടിയായി പികെ കുഞ്ഞാലിക്കുട്ടി ലോക സഭയുടെ അംഗത്വം രാജിവെച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദ്ദേശ പ്രകാരമാണ് രാജിവെക്കാൻ നതീരുമാനിച്ചത്. രാജിക്കത്ത് ഇന്നലെ വൈകുന്നേരം ലോക സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് നൽകിയത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയും, കേരള സംസ്ഥാന കമ്മറ്റിയും പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് രാജി സമർപ്പിച്ചത്.
മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിൽ ആയിരുന്നു കുഞ്ഞാലിക്കുട്ടി ലോക സഭാംഗത്വം രാജി വെക്കാൻ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ച് ആയിരിക്കും .