ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട്
കാശ്‌മീരിൽ നിന്നുള്ള 25 വയസുകാരിയായ ആയിഷാ അസീസ്, സ്ത്രീകള്‍ക്ക് പ്രചോദനം നൽകികൊണ്ട്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി ലൈസൻസ് നേടിയെടുത്തിരിക്കുന്നു. 11 വയസ്സുള്ളപ്പോൾ 2011 ൽ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡൻറ് പൈലറ്റായി ലൈസൻസ് നേടിയിരുന്നു. അതിനു ശേഷം റഷ്യയിലെ സോക്കോൾ എയർ ബേസിൽ എം ഐ ജോ – 29 ജെറ്റ് പറത്താനുള്ള പരിശീലനം ലഭിച്ചു. ബോംബെ ഫ്ലൈയിംഗ് ക്ലബില്‍ (ബിഎഫ്സി) നിന്ന് വ്യോമയാന ബിരുദം നേടിയതിന് ശേഷം, 2017 -ൽ വാണിജ്യ ലൈസൻസും നേടിയെടുത്തു.
ഈ യുവ പ്രതിഭ തൻറെ വലിയ നേട്ടങ്ങളെക്കുറിച്ച് പറയുന്നത് ; “എനിക്ക് ചെറുപ്പം മുതലേ യാത്ര ഇഷ്ടമായിരുന്നു, അതിനാൽ ഞാന്‍ ഈ ഫീല്‍ഡ് ഇഷ്ടപ്പെടുന്നു. ഞാന്‍ ഒരു പൈലറ്റ് ആകാന്‍ ആഗ്രഹിച്ചതിന് കാരണം ഈ ഫീൽഡിൽ വളരെയധികം ജനങ്ങളെ കണ്ടു മുട്ടാനും, അവർക്ക് സേവനം ചെയ്യാനും സാധിക്കും. മാത്രമല്ല ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതും, ഉത്തരവാദിത്തമേറിയതുമായ ജോലിയാണ്. പുതിയ സ്ഥലങ്ങള്‍, വ്യത്യസ്ത തരം കാലാവസ്ഥകള്‍, എല്ലാ യാത്രയിലും പുതിയ ആളുകൾ ഇവയെല്ലാം നേരിടാൻ ഞാന്‍ നിരന്തരം തയ്യാറായിരിക്കണം. ഈ തൊഴിലില്‍ ഒരാളുടെ മാനസിക നില വളരെ കരുത്തുറ്റതായിരിക്കണം. എന്നെ പിന്തുണക്കുകയും, എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്ത എന്റെ മാതാപിതാക്കളോട് നന്ദി അറിയിക്കുന്നു. അവരെക്കൂടാതെ എനിക്ക് ഇന്ന് ഈ ഉയരങ്ങളിൽ എത്താൻ കഴിയുമായിരുന്നില്ല, അവൾ കൂട്ടിച്ചേർത്തു. ഈ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് 25 കാരി പറഞ്ഞു”
കശ്മീരി സ്ത്രീകള്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത്‍ വളർന്നു വരുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. അസീസ് ഇന്ന് നിരവധി കാശ്‌മീരി സ്ത്രീകള്‍ക്ക് പ്രചോദനവും, സ്ത്രീ ശാക്തീകരണത്തിന്റെ ഒരു ഉത്തമ മാതൃകയുമായി മാറിയിരിക്കുന്നു.