മികച്ച പ്രകടനം, സ്‍ക്രീൻ ഡേയ്‍ലിയുടെ പട്ടികയില്‍ ആലിയ ഭട്ടും

0
61

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. 2022ല്‍ മികച്ച ഒട്ടേറെ സിനിമകളുടെ ഭാഗമാകാൻ ആലിയ ഭട്ടിന് കഴിഞ്ഞു. 2022ലെ മികച്ച പ്രകടനത്തിന് ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്‍ക്രീൻ ഡേയ്‍ലിയുടെ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് ആലിയ ഭട്ട്. ‘ഗംഗുഭായ് കത്തിയാവാഡി’യിലെ പ്രകടനമാണ് ആലിയ ഭട്ടിന് സ്‍ക്രീൻ ഡേയ്‍ലിയുടെ പ്രശംസ ലഭിക്കാൻ കാരണം.

‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രം സംവിധാനം ചെയ്‍തത് സഞ്‍ജയ് ലീല ബന്‍സാലിയാണ്. ‘ഗംഗുഭായ്’ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ച ആലിയ ഭട്ടിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ  ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ‘ഗംഗുഭായ് കൊത്തേവാലി’ എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആലിയ ഭട്ട് നായികയായി അഭിനയിച്ച ചിത്രം.

ആലിയ ‘ഡാര്‍ലിംഗ്’ എന്ന ഒരു ചിത്രം 2002ല്‍ നിര്‍മിക്കുകയും ചെയ്‍തു. ആലിയ ഭട്ട് തന്നെ നായികയായ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട യുവ താരം  റോഷൻ മാത്യുവും ഒരു പ്രധാന വേഷത്തില്‍ എത്തി. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂ ഖാനും ആലിയയ്‍ക്കൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി.

രണ്‍ബിര്‍ കപൂറിന്റെ നായികയായ ‘ബ്രഹ്‍മാസ്ത്ര’യെന്ന ചിത്രം 2022ലെ ആലിയ ഭട്ടിന്റെ വമ്പൻ റിലീസായിരുന്നു. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ എന്ന പേരില്‍ ചിത്രത്തിന്റെ ആദ്യ ഭാഗമായിരുന്നു പുറത്തിറങ്ങിയത്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here