98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ശിവശങ്കർ പുറത്തിറങ്ങുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഡോളർ കടത്തു കേസിൽ പ്രതിയായ എം. ശിവശങ്കറിന് ഉപാധികളോടെ കോടതി ജാമ്യം നൽകിയിരിക്കുന്നു. ശിവശങ്കർ 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുക. കള്ളപ്പണം വെളുപ്പിക്കൽ കേസിലും, സ്വർണ്ണക്കടത്ത് കേസിലും രജിസ്റ്റർ ചെയ്ത കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
മൂന്നാമത്തെ കേസായ ഡോളർ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും. ജാമ്യം അനുവദിച്ചത് എറണാകുളത്തെ പ്രത്യക സാമ്പത്തിക കോടതിയാണ് . ഒരു ലക്ഷം രൂപയുടെ ബോണ്ടും, തുല്യ തുകയുള്ള രണ്ടാൾ ജാമ്യവുമാണ് പ്രൈമറി വ്യവസ്ഥകൾ. കൂടാതെ വിചാരണക്കോടതിയിൽ പാസ്പോർട്ട് കെട്ടിവയ്ക്ക്കുക, എല്ലാ തിങ്കളാഴ്ചയും, അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാവുക, ഈ വ്യവസ്ഥകളും പാലിക്കാൻ ബാധ്യസ്ഥനാണ്.
ശിവശങ്കറിന് ഡോളർ കടത്തു കേസിൽ കുറഞ്ഞ പങ്ക് മാത്രമാണുള്ളതെന്ന് കോടതി കണ്ടെത്തി. കേസിൽ അന്വേഷണങ്ങൾ പൂർത്തിയായെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കസ്റ്റംസ് കണ്ടെത്തിയത്, ഒന്നര കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ്.