നടന്‍ സി പി പ്രതാപന്‍ അന്തരിച്ചു.

0
54

കൊച്ചി: പ്രശ്‌സത സിനിമ-സീരിയല്‍ നടൻ സി പി പ്രതാപൻ അന്തരിച്ചു. 70 വയസ്സായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11.30-ന് ഇടപ്പള്ളി ചങ്ങമ്ബുഴ ശ്മശാനത്തില്‍ നടക്കും.

മുപ്പതിലേറെസിനിമകളിലും സീരിയലുകളിലുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ സിനിമകളില്‍ അഭിനയിച്ചു. സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘തച്ചിലേടത്ത് ചുണ്ട’നിലെ കഥാപാത്രമാണ് പ്രതാപന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here