സോണിയ ഗാന്ധിയുടെ അമ്മ മരിച്ചു;

0
79

റോം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗല മൈനോ അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ നടന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. ശവസംസ്‌കാര ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ആദിത്യ ഗോസ്വാമി അറിയിച്ചു.

‘ശ്രീമതി സോണിയാ ഗാന്ധിയുടെ അമ്മ, ശ്രീമതി പൗല മൈനോ 2022 ആഗസ്റ്റ് 27 ശനിയാഴ്ച ഇറ്റലിയിലെ അവരുടെ വസതിയില്‍ അന്തരിച്ചു. സംസ്‌കാരം ഇന്നലെ നടന്നു,’ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി കൂടിയായ ജയറാം രമേശ് ട്വീറ്റ് ചെയ്തു. നിരവധി പേര്‍ ഇതോടെ അനുശോചനമറിയിച്ച് രംഗത്തെത്തി. പൗല മൈനോയ്ക്ക് 97 വയസുണ്ട് എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here