കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിലെ . പ്രതികളെ എല്ലാവരെയും പിടികൂടി. പ്രതികളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 24-ാം തീയതിയാണ് ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ തൃശൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലാവുന്നത്. ഷംനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സ്‌കോഡ് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റിലാവുന്നത്. പിന്നാലെ റഫീക്കും ഷെരീഫും ഉൾപ്പെടെ മറ്റ് പ്രതികൾ കേസിൽ അറസ്റ്റിലാവുന്നത്. കേസിൽ ഇതുവരെ 9 പ്രതികളാണ് ആകെ അറസ്റ്റിലാവുന്നത്. നിലവിൽ ഈ 9 പ്രതികളെയും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.