ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോവിഡിന്റെ മറവിൽ തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിൻമാറണമെന്നും ആന്റണി ആവശ്യപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനാണ് കേന്ദ്രസർക്കാർ കൈമാറിയിരിക്കുന്നത്. 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നൽകിയത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര തീരുമാനം.