കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0
141

ചാരുംമൂട്: കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതില്‍ എന്‍ സന്തോഷാ(41)ണ് മരിച്ചത്. മെയ് 22-ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വെച്ചാണ് കാളകുത്തിയത്.

വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു സംഭവം. പിന്നില്‍ നിന്നുമെത്തിയ കാള സന്തോഷിനെ കുത്തിയെറിയുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അടൂര്‍ ജനറല്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ.

LEAVE A REPLY

Please enter your comment!
Please enter your name here