ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ സാത്താന്‍കുളം മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം ഒമ്ബത് പൊലീസുകാര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം. എസ്. ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ബാലകൃഷ്ണന്‍, പി. രഘുഗണേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ്. മുരുഗന്‍, എ. സമദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം. മുത്തുരാജ, എസ്. ചെല്ലദുരൈ, തോമസ് ഫ്രാന്‍സിസ്, വെയില്‍ മുത്തു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സാത്താന്‍കുളത്തെ വ്യാപാരികളായ പി. ജയരാജിന്‍െറയും മകന്‍ ബെന്നിക്സിന്‍െറയും കസ്റ്റഡി കൊലപാതകത്തില്‍ പത്തു പൊലീസുകാരാണ് പ്രതികള്‍. കുറ്റപത്രത്തിലുള്ള ഒമ്ബത് പേരും കേസില്‍ ഇപ്പോള്‍ ജയിലിലാണ്.കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ലോക്ഡൗണില്‍ അനുവദനീയമായതിലും കൂടുതല്‍ സമയം കട തുറന്നെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാപാരികളെ രാത്രി മുഴുവന്‍ പൊലീസുകാര്‍ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു