സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

0
81

സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘനാൾ സേവനമനുഷ്ഠിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും സംസ്ഥാന സ‍ർക്കാരിൻ്റെ പക്കൽ പണമില്ല. എന്നാൽ സ്വമ്മിങ് പൂൾ നവീകരിക്കാനും കുറഞ്ഞ കാലയളവിൽ ജോലി ചെയ്ത മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാനും പണമുണ്ടെന്നും ഗവർണർ പറഞ്ഞു.

നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.സംസ്ഥാനത്തിനായി ദീർഘകാലം സേവനം ചെയ്തവർക്ക് പെൻഷൻ ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തികാവസ്ഥ സംബന്ധിച്ചു ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഗൗരവമുള്ളതാണ്.

സാമ്പത്തിക ഉറപ്പുകൾ പാലിക്കാനാകുന്ന സ്ഥിതിയിലല്ല സ‍ർക്കാർ എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അതായത് ഭരണഘടനാ ചുമതലകൾ നിറവേറ്റാൻ സ‍ർക്കാരിന് സാധിക്കുന്നില്ല. എന്നാൽ മറുവശത്ത് വൻ മുതൽമുടക്കിൽ ആഘോഷ പരിപാടികൾ നടത്തുകയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.സ്വിമ്മിങ് പൂളിന്റെ നവീകരണത്തിനു മാത്രം 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ഈ സാഹചര്യത്തോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയില്ല. സംസ്ഥാനത്തിനുവേണ്ടി 35 വ‍ർഷത്തിലധികം പണിയെടുത്തവർക്ക് പെൻഷൻ ലഭിക്കുന്നില്ല. എന്നാൽ രണ്ടു വർഷം മാത്രം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫി ജോലി ചെയ്തവർക്ക് പെൻഷൻ നൽകുന്നുവെന്നും ഗവർണർ പറഞ്ഞു.

നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണ്? പരാതികൾ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അത് പരിഹരിക്കുന്നില്ല. കേരളമുടനീളം നടന്ന് പരാതി സ്വീകരിക്കുന്നതിനു പകരം തിരുവനന്തപുരത്തേക്കോ അതാത് കളക്ടർമാ‍ർക്കോ പരാതി അയക്കാനുള്ള സംവിധാനം ചെയ്തു കൊടുത്താൻ പോരെ.

പരാതി ലഭിച്ചാൽ അവിടെവെച്ചു തന്നെ പരിഹാരവും ഉണ്ടാകണം. അതായിരിക്കണം യാത്രയുടെ ഉദ്ദേശ്യമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.ഗവ‍ർണർ ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന മന്ത്രിമാരുടെ പരാമർശത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തൻ്റെ കാറിനുനേരെയാണ് ആക്രമണം ഉണ്ടായത്.

താൻ ആരെയും ആക്രമിച്ചിട്ടില്ല. വീഡിയോ ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും ഗവർണർ പറഞ്ഞു. വിമാനത്തിൽ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെയും ഗവർണർ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here