എറണാകുളം :എടയ്ക്കാട്ടു വയല്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഓണത്തിന് ഒരു വട്ടി പൂവ് എന്ന ലക്ഷ്യത്തോടെ നടത്തിയ ബന്ദി പൂ കൃഷി വിളവെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ആര്‍ ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തിലെ മൈത്രി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൻ്റെ (ജെ എല്‍ ജി) കീഴിലാണ് പൂ കൃഷി ആരംഭിച്ചത്. ഗ്രൂപ്പ്‌അംഗങ്ങളായ പുഷ്പ സുകുമാരൻ,ബിജി റെജി,സുനിത അനില്‍കുമാര്‍ എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.
പൂ കൃഷി കൂടാതെ പഞ്ചായത്തിലെ അരയേക്കറോളം സ്ഥലത്ത് നട്ട ഹൈബ്രിഡ് തൈകളില്‍ നിന്ന് ഓണക്കാലത്ത് മികച്ച രീതിയിലുള്ള വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. വാര്‍ഡിലെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കപ്പ, വാഴ, റെഡ് ലേഡി പപ്പായ എന്നിവയെല്ലാം ജെ എല്‍ ജി ഗ്രൂപ്പിൻ്റെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നുണ്ടെന്നും ഇവയില്‍ നിന്നെല്ലാം മികച്ച വിളവെടുപ്പാണ് പഞ്ചായത്തില്‍ പ്രതീക്ഷിക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു.
പെരുമ്ബളം കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് കെ എം സുനിലിൻ്റെ നേതൃത്വത്തിലാണ് കൃഷിക്ക് ആവശ്യമായ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കി വരുന്നത്.
പത്താം വാര്‍ഡ് മെമ്ബര്‍ ലിസി സണ്ണി അധ്യക്ഷത വഹിച്ച പരിപാടിയില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസര്‍ ഹരീഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ നിഷിത സന്തോഷ്, സിഡിഎസ് മെമ്ബര്‍ ശാരി സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.