മന്ത്രിക്കും സാധാരണക്കാ‌ർക്കുമടക്കം വെെദ്യുതി ബിൽ കുത്തനെ കൂടി, വെെദ്യുതി ബോർഡിനെതിരെ ജനരോഷം, കൊൽക്കത്തയിൽ പ്രതിഷേധവുമായി നാട്ടുകാർ

0
72

കൊൽക്കത്ത: സാധാരണക്കാർക്ക് മുതൽ വെെദ്യുതിമന്ത്രിക്കു വരെ ഞെട്ടിപ്പിക്കുന്ന വെെദ്യുതി ബിൽ. ഇതുസംബന്ധിച്ച് പശ്ചിമബംഗാൾ വെെദ്യുതിമന്ത്രി സോവൻ ഡെബ് ചാറ്റർജി അടക്കം പരാതി ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിലും ഇത്തരത്തിൽ ഇലക്ട്രിസിറ്റി ബിൽ കൂടുന്നതിനാൽ കൊൽക്കത്ത ഇലക്ട്രിക് സപ്ലെെ കോർപറേഷന് (സി ഇ എസ് സി)എതിരെ അദ്ദേഹം വിമർശനമുന്നയിച്ചു.

വെെദ്യുതി ബോർഡ് വിശദീകരണം നൽകാനും ബില്ലുകളിൽ ക്രമീകരണം നടത്താനും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കൊൽക്കത്ത പ്രദേശവാസികൾക്കയച്ച വെദ്യുതി ബില്ലിനെകുറിച്ച് ഒരു പത്രപരസ്യം നൽകാനും സി ഇ എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വെദ്യുതി നിരക്ക് വർദ്ധിച്ചതിൽ ഔദ്യോഗികമായി പത്രകുറിപ്പിറക്കാനും സി‌ ഇ എസ്‌ സി യോട് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here