2025, പേജ് രാജ്യാന്തര തിരക്കഥാ പുരസ്‌കാരം: വിജയിയായി അഭിലാഷ്  മോഹൻ.

0
28
2025-ലെ പേജ് (PAGE) രാജ്യാന്തര തിരക്കഥാ പുരസ്‌കാരം ലഭിച്ചത് മലയാളിയായ തിരക്കഥാകൃത്ത് അഭിലാഷ് മോഹനാണ്. ഹോളിവുഡിലെ പ്രശസ്തമായ ഈ തിരക്കഥാ മത്സരത്തിൽ വിജയിച്ചതിലൂടെ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി.  പുരസ്‌കാരം പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് സ്ഥാപിച്ചിട്ടുള്ളത്.  
കഴിഞ്ഞ 20 വർഷമായി, പേജ് അവാർഡ് മത്സരം രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ഏറ്റവും കഴിവുള്ള ചില പുതിയ തിരക്കഥാകൃത്തുക്കളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രശസ്തി നേടിയിട്ടുണ്ട് .  അഭിലാഷ് മോഹന്റെ ‘ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ’ എന്ന തിരക്കഥക്കാണ് ഹ്രസ്വചിത്ര വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്.
80-ലധികം രാജ്യങ്ങളില്‍നിന്നുള്ള 9,100 എന്‍ട്രികളില്‍നിന്നാണ് അഭിലാഷിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടത്.  ശക്തമായ അടിച്ചമര്‍ത്തലുകളിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിേവശവുമായി ജിവിക്കുന്ന സുബൈദ എന്ന പത്തുവയസ്സുള്ള അഫ്ഗാന്‍ പെണ്‍കുട്ടിയുെട കഥയാണ് ‘ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ’ .

“പേജ് അവാർഡ്‌സിൽ ഭാഗമാവുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്, നിശബ്ദതയും ആവിഷ്ക്കാരവും തമ്മിലുള്ള സംഘർഷ.. സംഘർഷത്തിൽ നിന്നാണ് ദി നൈറ്റിംഗെൽ ഇൻ ബുർഖ പിറന്നത്. ഇത്രയും വിശിഷ്ടമായ ഒരു ജൂറിയുമായി സംവദിക്കാൻ  എന്റെ കഥയ്ക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ട്”- അഭിലാഷ് മോഹൻ പറഞ്ഞു.

ഒരു ഇന്ത്യൻ പൗരന്, പ്രത്യേകിച്ചും ഒരു മലയാളിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമായാണ്.  തിരുവനന്തപുരം സ്വദേശിയാണ് അഭിലാഷ്.  അച്ഛൻ: മോഹനചന്ദ്രൻ നായർ, അമ്മ: വി ശശികല, ഭാര്യ: വി ജി വാണി, മകൻ: അഭിനന്ദ്.

 

LEAVE A REPLY

Please enter your comment!
Please enter your name here