പൂജ അവധിക്ക് നാട്ടില്‍ പോകുന്നോ? അധിക സർവീസുകളുമായി കെഎസ്‌ആർടിസി;

0
32

മഹാനവമി, വിജയദശമി അവധിക്ക് ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും കെഎസ്‌ആർടിസിയുടെ അധിക സർവീസ്. ടിക്കറ്റ് ബുക്കിങ് ഈ വെബ്‌സൈറ്റ് വഴി. കൂടുതലറിയാം.

ഹാനവമി, വിജയദശമി അവധിക്ക് നാട്ടിലെത്താനായി ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. തമിഴ്‌നാട്, കർണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ആശ്വാസമായി കെഎസ്‌ആർടിസി. പൂജ അവധിക്ക് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അധിക സർവീസുമായി കെഎസ്‌ആർടിസിയുണ്ട്.

സെപ്‌റ്റംബർ 25 മുതല്‍ ഒക്‌ടോബർ 14 വരെയാണ് ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും കെഎസ്‌ആർടിസി അധിക സർവീസ് നടത്തുന്നത്. ഈ സർവീസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ അറിയിപ്പ് നോക്കാം.

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്‌ആർടിസി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ടി സർവീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ സർവീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)

  1. 07.45 PM ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  2. 08.15 PM ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  3. 09.15 PM ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  4. 11.15 PM ബാംഗ്ലൂർ – കോഴിക്കോട്(SF)
    കുട്ട, മാനന്തവാടി വഴി
  5. 08.45 PM ബാംഗ്ലൂർ – മലപ്പുറം(SF)
    കുട്ട, മാനന്തവാടി വഴി
  6. 07.15 PM ബാംഗ്ലൂർ – തൃശ്ശൂർ(SF)
    മൈസൂർ, കുട്ട വഴി
  7. 06.30 PM ബാംഗ്ലൂർ – എറണാകുളം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  8. 07.30 PM ബാംഗ്ലൂർ – എറണാകുളം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  9. 05.00 PM ബാംഗ്ലൂർ – അടൂർ(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  10. 05.30 PM ബാംഗ്ലൂർ – കൊല്ലം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  11. 06.20 PM ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  12. 06.00 PM ബാംഗ്ലൂർ – പുനലൂർ(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  13. 07.10 PM ബാംഗ്ലൂർ – ചേർത്തല (S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  14. 07.30 PM ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  15. 07.10 PM ബാംഗ്ലൂർ – കോട്ടയം(S/Dlx.)
    കോയമ്പത്തൂർ, പാലക്കാട് വഴി
  16. 08.30 PM ബാംഗ്ലൂർ – കണ്ണൂർ(SF)
    ഇരിട്ടി, മട്ടന്നൂർ വഴി
  17. 09.45 PM ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)
    ഇരിട്ടി, മട്ടന്നൂർ വഴി
  18. 10.00 PM ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)
    ചെറുപുഴ വഴി
  19. 09.40 PM ബാംഗ്ലൂർ – കാഞ്ഞങ്ങാട്
    ചെറുപുഴ വഴി
  20. 07.30 PM ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)
    നാഗർകോവിൽ വഴി
  21. 06.30 PM ചെന്നൈ – തിരുവനന്തപുരം(S/DIx.)
    നാഗർകോവിൽ വഴി
  22. 07.30 PM ചെന്നൈ – എറണാകുളം(S/DIx.)
    സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ (24.09.2025 മുതൽ 13.10.2025 വരെ)

LEAVE A REPLY

Please enter your comment!
Please enter your name here