വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള പുതിയ ട്രെയിനുകൾക്ക് ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം (ഓവർഹെഡ് പവർ ലൈൻ) ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നു. എല്ലാ വൈദ്യുതീകരണത്തിനും ഇനി 2×25 KV ട്രാക്ഷൻ സിസ്റ്റം മാത്രമേ അനുവദിക്കൂ. 1×25 KV ട്രാക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള നവീകരണമാണിത്. ലൈനുകളുടെ ശേഷി ഇരട്ടിയാക്കാൻ ആണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം 2023 – ൽ നടപ്പിലാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
അതിവേഗവും കൂടുതൽ ഊർജം ഉപയോഗിക്കുന്നതുമായ ‘വന്ദേ ഭാരത്’ ട്രെയിനുകൾക്കാണ് റെയിൽവേ ശൃംഖല കൂടുതൽ കരുത്തുറ്റതാക്കുന്നത്.അതിവേഗ പാസഞ്ചർ ട്രെയിനുകൾ ഓടുന്ന ചൈന, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഈ ട്രാക്ഷൻ സംവിധാനം വ്യാപകമാണ്.