തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റിൽ പെൺകുട്ടിക്കു നേരെ സുഹൃത്തിന്റെ ആക്രമണം. ഇന്നലെയാണ് പ്ലസ്ടു വിദ്യാർഥിനിയെ സുഹൃത്തായ ഷിനോജ് മർദിച്ചത്. നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറുമെടുത്ത് ഷിനോജും സുഹൃത്തും അതിവേഗം മുന്നോട്ടു പോയി വഴി യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. നിരവധി വാഹനങ്ങളിലും ഇടിച്ചു.
ഷിനോജിനെയും സുഹൃത്തിനെയും നെയ്യാറ്റിൻകര പൊലിസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടി പരാതി നൽകാത്തതിനാൽ പൊലീസ് സ്വമേധയാ കേസടുക്കുകയായിരുന്നു. വാഹന അപകടത്തിന് പ്രത്യേകം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.