തിരുവനന്തപുരം : തിരുവനന്തപുരം കാട്ടായിക്കോണം യുപി സ്കൂളിൽ വിജിലൻസ് പരിശോധന. ഉച്ച ഭക്ഷണം, പിന്നോക്ക വിദ്യാർത്ഥികളുടെ ഗ്രാൻഡ് എന്നിവയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന്മേലാണ് പരിശോധന. സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ നഹാസിനെതിരെയുളള പരാതിയിലാണ് അന്വേഷണം നടക്കുന്നത്.