സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടാത്തതിനാലാണ് ഹെവന്‍ സിനിമയില്‍ നായികാ കഥാപാത്രം ഇല്ലാതെപോയതെന്ന് അലന്‍സിയര്‍. സിനിമയുടെ പ്രൊമോഷനുവേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരിഹാസരൂപേണയുള്ള അലന്‍സിയറിന്‍റെ മറുപടി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും അലന്‍സിയറും ജാഫര്‍ ഇടുക്കിയുമാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ചിത്രത്തിലെ സ്ത്രീസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സുരാജ് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ പരാമര്‍ശം. സുരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിജ, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തില്‍ വിനയപ്രസാദ് അഭിനയിക്കുന്നുണ്ടെന്നും അവരുടെ കഥാപാത്രത്തെക്കുറിച്ച് പറയാമോ എന്നുമായിരുന്നു ചോദ്യം. വിനയപ്രസാദ് തന്‍റെ അമ്മയായിട്ടാണ് അഭിനയിക്കുന്നതെന്നും തന്‍റെ ഭാര്യാ കഥാപാത്രത്തെക്കുറിച്ച് പറയുന്നില്ലെന്നും സുരാജ് പറഞ്ഞു. ചിത്രത്തില്‍ നായികാ കഥാപാത്രമില്ലെന്നും ഒരു സ്ത്രീ കഥാപാത്രമേ ഉള്ളൂവെന്നും. സുരാജ് പറയുന്നതിനിടെയായിരുന്നു അലന്‍സിയറിന്റെ ഇടപെടല്‍. ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. ഇദ്ദേഹത്തിന്‍റെ ഭാര്യയായിട്ട് അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങള്‍ എഴുതിക്കോ, അലന്‍സിയര്‍ പറഞ്ഞു.