മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ മുങ്ങിമരിച്ചു.

0
55

മകളെ കൂട്ടാൻ പോകാനിരിക്കെ ദുരന്തവാർത്ത, മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ മുങ്ങിമരിച്ചു.

പഴയന്നൂർ(തൃശ്ശൂർ): എളനാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി റഷ്യയിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. എളനാട് കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് (24) മരിച്ചത്.

സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസയാത്രപോയതിനിടെ തടാകത്തിൽ വീണ് അപകടം ഉണ്ടായി എന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാൽ, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

ജൂൺ 30-ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയുംകൂട്ടി മടങ്ങാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരൻ: വരുൺ.

LEAVE A REPLY

Please enter your comment!
Please enter your name here