ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം

0
56

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍, ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം. സമരങ്ങളും പ്രക്ഷോഭങ്ങളും ഒറ്റയ്ക്ക് നടത്തണമെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ അഭിപ്രായങ്ങളുയര്‍ന്നു. അവസരം വരുമ്പോള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. മുന്നണി മാറണമെന്ന ആവശ്യം ചില നേതാക്കള്‍ ഉന്നയിച്ചിരുന്നു.

സിപിഐഎം അണികള്‍ ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണ് ആരോപണമുണ്ടായത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്നും പിണറായി വിജയന്റെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും വിമര്‍ശനം ഉണ്ടായിരുന്നു. മുന്നണി മാറ്റ ചര്‍ച്ചയില്‍ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എതിരെ വിമര്‍ശനം ഉയര്‍ന്നു.

തോല്‍വിയെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. പാര്‍ട്ടി മത്സരിച്ച എല്ലാ മേഖലയില്‍ നിന്നും നേതാക്കളെത്തിയിരുന്നു. ഇവിടെയെല്ലാം സിപിഐഎം പ്രവര്‍ത്തകരുടെ വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തല്‍. പലയിടത്തും ക്രോസ് വോട്ടിംഗ് തന്നെ നടന്നുവെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞു.

മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ റോഷി അഗസ്റ്റിനെതിരെയും പ്രമോദ് നാരായണനെതിരയും നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടരും പോസ്റ്റിട്ടത് തിരിച്ചടിയായെന്ന ആയിരുന്നു വിമര്‍ശനം . ജോസഫ് വിഭാഗം യുഡിഎഫ് തരംഗത്തില്‍ വിജയിച്ചതാണെന്നും ഇവരുടെ ക്ഷണം പരിഹാസത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here