
കേരളത്തിലെ സ്വര്‍ണ വില വീണ്ടും താഴേക്ക്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 89,800 രൂപയും ഗ്രാമിന് 11,225 രൂപയുമായി. സംസ്ഥാനത്ത് ഏതാനും ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു.
ഗ്രാമിന് 5 രൂപ കുറഞ്ഞ് 9265 രൂപയായി. 14 കാരറ്റിന്‍റെ വില 7190 ആണ്. 9 കാരറ്റിന് 4665 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 2 രൂപയും കുറഞ്ഞ് 161 രൂപയായി.
രാജ്യന്തര വിപണിയിലെ വിലക്കുറവാണ് നിലവിലെ വില കുറയാനുള്ള കാരണം. യുഎസിന്‍റെ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്‌ക്കാനുള്ള സാധ്യത മങ്ങിയതാണ് സ്വര്‍ണ വിലയുടെ കുതിപ്പിന് തടയിട്ടത്. പലിശ കുറഞ്ഞക്കില്ലെന്ന സൂചനകളെ തുടര്‍ന്ന് ഡോളറും യുഎസ് സര്‍ക്കാരിന്‍റെ ട്രഷറി യീല്‍ഡും കുതിച്ച് കയറിയത് സ്വര്‍ണത്തില്‍ വില്‍പന സമ്മര്‍ദത്തിന് വഴിവയ്‌ക്കുകയും വില താഴുകയുമായിരുന്നു.
രാജ്യാന്തര വില ഔണ്‍സിന് 4041 ഡോളറില്‍ നിന്നും കുറഞ്ഞു. 3988 ഡോളറിലാണ് ഇപ്പോഴുള്ളത്. ഇതോടെ ഇന്ന് കേരളത്തിലും വില കുറക്കാന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു.
ദുബായ്‌യിലെ റീട്ടെയില്‍ സ്വര്‍ണക്കച്ചവടത്തിലും നേരിയ വിലക്കുറവുണ്ടായിട്ടുണ്ട്. പവന് ഒരു ലക്ഷവും കടന്ന് കുതിക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ഈ തിരിച്ച് പോക്ക്. യുഎഇയില്‍ 24 കാരറ്റിന്‍റെ ഒരു ഗ്രാമിന് 480.5 ദിര്‍ഹത്തിന് അടുത്താണ് വില. തിങ്കളാഴ്‌ച ഇത് 483 ദിര്‍ഹത്തിന് മുകളിലായിരുന്നു.
വിദേശത്തെ സ്വര്‍ണ വില
| സ്ഥലം | 24 കാരറ്റ് | 22 കാരറ്റ് | 18 കാരറ്റ് |
| യുഎഇ | 480.5 ദിര്‍ഹം | 444.75 ദിര്‍ഹം | 365.25 ദിര്‍ഹം |
| സൗദി | 496 റിയാല്‍ | 456 റിയാല്‍ | 373 റിയാല്‍ |
| ഖത്തര്‍ | 481 റിയാല്‍ | 447 റിയാല്‍ | 366 റിയാല്‍ |
| ഒമാന്‍ | 50.7 റിയാല്‍ | 47.35 റിയാല്‍ | 37.65 റിയാല്‍ |
| ബഹ്‌റൈന്‍ | 49.3 ദിനാര്‍ | 46.1 ദിനാര്‍ | 37.4 ദിനാര്‍ |
| കുവൈത്ത് | 40.06 ദിനാര്‍ | 36.74 ദിനാര്‍ | 30.04 ദിനാര്‍ |
സ്വര്‍ണ വില ഇനിയും ഇടിയുമോ?
ആഗോള സ്വര്‍ണ വിപണിയില്‍ ഇന്നലെ (നവംബര്‍ 03) ഔണ്‍സിന് 4015 ഡോളറാണ്. മാത്രമല്ല ഭൗമ രാഷ്‌ട്രീയ സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുകയാണ്. ഈ സാഹചര്യങ്ങളാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വാഭാവികമായും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
അതേസമയം സ്വര്‍ണ വിലയില്‍ കനത്ത ഇടിവിനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്‍റെ മൂല്യത്തിലെ ചാഞ്ചാട്ടം അന്താരാഷ്‌ട്ര വിപണിയിലും അലയടിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കും.








