ചെന്നൈ : തമിഴ്‌നാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് പ്രവേശിക്കുന്നത്. പ്രോ-ടെം സ്‌പീക്കറായി നിയമിതനായ ഷോളവന്ദനിൽ നിന്നുള്ള ടിവികെ നിയമസഭാംഗം എംവി കറുപ്പയ്യ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനവും ഇന്ന് നടക്കും. ഇന്നലെ (മെയ്10) ആണ് മുഖ്യമന്ത്രിയായി ടിവികെ അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ആണ് പ്രതിപക്ഷ നേതാവ്. ഏപ്രില്‍ 23നായിരുന്നു തമിഴ്‌മനാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 108 സീറ്റുകള്‍ പിടിച്ചാണ് ടിവികെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്.







