ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങി ബിജെപി നേതാവ് നാസിയ ഇലാഹി ഖാൻ! 😮
സുപ്രീം കോടതി അഭിഭാഷകയും ബിജെപി നേതാവുമായ നാസിയ ഇലാഹി ഖാൻ ഹിന്ദുമതം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പൂർവികരുടെ യഥാർത്ഥ വേരുകളിലേക്ക് മടങ്ങാനാണ് തീരുമാനമെന്നാണ് നാസിയയുടെ വിശദീകരണം. ഇസ്‌ലാം മതത്തിലെ ചില ആചാരങ്ങളെയും വിശ്വാസങ്ങളെയും നേരത്തേ വിമർശിച്ചിട്ടുള്ള നാസിയ, സനാതന ധർമത്തോടുള്ള താൽപര്യവും പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അടുത്തിടെ മധ്യപ്രദേശിലെ ഉജ്ജയിനിൽ എത്തി ഹിന്ദു ആചാരപ്രകാരം പൂർവികർക്കായി ശ്രാദ്ധകർമങ്ങളും തർപ്പണവും നടത്തിയിരുന്നു. ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജർ തന്റെ തീരുമാനത്തിന് പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഗോത്രം സ്വീകരിക്കുമെന്നും നാസിയ വ്യക്തമാക്കി. അധികം വൈകാതെ തന്നെ സനാതന ധർമം സ്വീകരിക്കുമെന്നാണ് പ്രഖ്യാപനം.






