സംരംഭകർക്കും പ്രൊഫഷണലുകൾക്കും സുവർണാവസരം; ‘

0
31

മുളന്തുരുത്തിയിൽ നടക്കുന്ന സംഗമത്തിൽ നൂറ്റമ്പതോളം പ്രൊഫഷണലുകൾ പങ്കെടുക്കും. വിവിധ സെഷനുകളും ചർച്ചകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും.

എറണാകുളം: പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ളാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ ‘Linked-ഇൻ’ കമ്യൂണിറ്റി നേതൃത്വം നൽകുന്ന ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള പാരഡൈസ്‌ വാലിയിൽ നടക്കും.

ജനുവരി 25ന് രാവിലെ 10ന് ആരംഭിക്കുന്ന മീറ്റപ്പ് വൈകിട്ട് ആറിന് സമാപിക്കും. വിവിധ മേഖലയിൽ നിന്നുള്ള 150ഓളം പ്രൊഫഷണലുകളും സംരംഭകരും പങ്കെടുക്കുന്ന മീറ്റപ്പിൽ ഐസ് ബ്രേക്കിങ് സെഷൻ, വനിത സംരംഭകരുടെയും സ്‌റ്റാർട്ടപ്പ് സ്‌ഥാപകരുടെയും കണ്ടൻ്റ് ക്രിയേറ്റേഴ്‌സിൻ്റെയും പാനൽ ചർച്ചകൾ, സംരംഭക മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ എന്നിവ നടക്കുമെന്ന് Linked-ഇൻ കമ്മ്യൂണിറ്റി ഫൗണ്ടർ അർഷാദ് ഖാദർ അറിയിച്ചു.

ലിങ്ക്ഡ്ഇനിലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മ (Special Arrangement)

ഡിജിറ്റൽ മാർക്കറ്റിങ് സംരംഭകനും സോഷ്യൽ കമ്യൂണിറ്റി എക്‌സ്‌പെർട്ടുമായ അർഷാദ് ഖാദർ 2024 ഓഗസ്‌റ്റിൽ ആരംഭിച്ച ‘Linked-ഇൻ’ കമ്യൂണിറ്റിയെ മലയാളികളായ പ്രൊഫഷണലുകളും സംരംഭകരും ഉൾപ്പടെ ആറായിരത്തിലധികം പേർ ഫോളോ ചെയ്യുന്നുണ്ട്. ലോകവ്യാപകമായുള്ള മലയാളി സംരംഭകരെയും പ്രൊഫഷണലുകളെയും പരസ്‌പരം കണക്റ്റ്‌ ചെയ്‌തുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട സംരംഭക-പ്രൊഫഷണൽ അന്തരീക്ഷം കെട്ടിപ്പടുക്കാൻ രൂപംനൽകിയ കൂട്ടായ്മ നിലവിൽ കേരളം, ഖത്തർ, യുഎഇ എന്നിവിടങ്ങളിലായി പത്ത് ഓഫ്‌ലൈൻ മീറ്റപ്പുകളും മുപ്പതിലധികം ഓൺലൈൻ വർക്‌ഷോപ്പുകളും സംഘടിപ്പിച്ചു.

പ്രൊഫഷണലുകളുടെ മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം മനസിലാക്കി ‘ഹീൽ-ഇൻ’, തൊഴിൽ അന്വേഷകർക്കായി ‘കണക്റ്റ്‌-ഇൻ ജോബ്‌സ്‌’, പേഴ്‌സണൽ ബ്രാൻഡിങ് പഠിക്കാനും മനസിലാക്കാനുമായി ‘ബ്രാൻഡ് യു റൈറ്റ്‌’ തുടങ്ങി ഫോളോവേഴ്‌സിൻ്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഒട്ടനേകം ഇനിഷ്യേറ്റീവുകളും ഈ കമ്യൂണിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്‌റ്റിവലിൻ്റെ ഭാഗമായും ‘Linked-ഇൻ’ കമ്യൂണിറ്റി സഹകരിച്ചു.

ലിങ്ക്ഡ്ഇനിലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മ (Special Arrangement)

വെർച്വൽ ലോകത്തെ ബന്ധങ്ങളെ നേരിട്ടുള്ള സൗഹൃദങ്ങളായും ബിസിനസ് അവസരങ്ങളായും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ഇൻ കാർണിവൽ സംഘടിപ്പിക്കുന്നത്. ‘Linked-ഇൻ’ കമ്യൂണിറ്റിയുടെ പതിനൊന്നാമത് മീറ്റപ്പാണിത്. സാധാരണഗതിയിൽ നടക്കുന്ന കോർപ്പറേറ്റ് മീറ്റിങ്ങുകളിൽനിന്ന് വ്യത്യസ്തമായി തികച്ചും അനൗപചാരികവും സൗഹാർദപരവുമായ അന്തരീക്ഷത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന കൂട്ടായ്മ (Special Arrangement)

മുളന്തുരുത്തി പാരഡൈസ് വാലിയിലെ പ്രകൃതിരമണീയമായ അന്തരീക്ഷം പ്രൊഫഷണലുകൾക്ക് ജോലിത്തിരക്കുകളിൽനിന്ന് മാറിനിൽക്കാനും പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയൊരുക്കും. കേരളത്തിലെ അക്കാദമിക് രംഗവും ഇൻഡസ്ട്രിയും തമ്മിലുള്ള വിടവ് നികത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കും. വിദ്യാർഥികൾക്കും തുടക്കക്കാരായ സംരംഭകർക്കും പരിചയസമ്പന്നരായ മെൻ്റർമാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണിത്.

തിരുവനന്തപുരത്ത് നടന്ന Linked-ഇൻ കൂട്ടായ്മയുടെ പരിപാടി (Special Arrangement)

ഡിജിറ്റൽ യുഗത്തിൽ പേഴ്സണൽ ബ്രാൻഡിങ്ങിൻ്റെ പ്രസക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ പങ്കുവയ്ക്കുന്ന സെഷനുകൾക്ക് മീറ്റപ്പിൽ പ്രാധാന്യം നൽകും. തൊഴിൽദാതാക്കളും തൊഴിലന്വേഷകരും ഒരേ വേദിയിൽ എത്തുന്നതുകൊണ്ട് ഉദ്യോഗാർഥികൾക്ക് ഇൻ്റർവ്യൂ ടിപ്പുകൾ ലഭിക്കാനും റെഫറലുകൾ നേടാനും സാധിക്കും. കൂടാതെ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപകരെ കണ്ടെത്താനും ബിസിനസ് പാർട്ണർഷിപ്പുകൾ രൂപീകരിക്കാനും കാർണിവൽ വഴിയൊരുക്കും. ‘കമ്യൂണിറ്റി ഓവർ കോമ്പറ്റീഷൻ’ എന്ന ആശയത്തെ മുൻനിർത്തി പരസ്പരം സഹായിച്ചുകൊണ്ട് വളരുക എന്ന സംസ്കാരം മലയാളി പ്രൊഫഷണലുകൾക്കിടയിൽ വളർത്തിയെടുക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

വനിത സംരംഭകർക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന പാനൽ ചർച്ചകൾ തൊഴിൽമേഖലയിലെ സ്ത്രീമുന്നേറ്റത്തിന് കരുത്തുപകരുന്നവയാണ്. കരിയർ ബ്രേക്കുകൾക്ക് ശേഷം തിരിച്ചുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രചോദനമേകുന്ന അനുഭവകഥകൾ വേദിയിൽ പങ്കുവയ്ക്കും. കേരളത്തിന് പുറമെ ഗൾഫ് നാടുകളിലും സാന്നിധ്യം അറിയിച്ച ഈ കൂട്ടായ്മ പ്രവാസികളായ മലയാളി പ്രൊഫഷണലുകളെയും നാട്ടിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു.

ഭാവിയിൽ ഇത്തരം മീറ്റപ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും അതുവഴി കൂടുതൽ ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ വിപുലമായ നെറ്റ്‌വർക്കിങ് സംവിധാനം ഒരുക്കാനുമാണ് ‘Linked-ഇൻ’ കമ്യൂണിറ്റി ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താനും കാർഡുകൾ കൈമാറാനും പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7736458418 എന്ന വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here