അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ ടീസർ പുറത്ത്

0
61

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ബന്ദർ’ സിനിമയുടെ ടീസർ പുറത്ത്. ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ബോബി ഡിയോൾ ആണ് നായകൻ. വിവാദങ്ങളിൽ കുടുങ്ങുന്ന ഒരു പഴയകാല റോക്ക്സ്റ്റാറിന്റെ വേഷത്തിലാണ് ബോബി ചിത്രത്തിൽ എത്തുന്നത്.’കം ഓൺ ബേബി ദിൽ കിസ്കോ ദേഗി’ എന്ന പഴയ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. സമീർ മെഹ്‌റ എന്നാണ് ബോബി ഡിയോൾ കഥാപാത്രത്തിന്റെ പേര്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിച്ച സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഫ്രോൺ മാജിക് വർക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ബന്ദർ നിർമിച്ചിരിക്കുന്നത്. 2026 ജൂൺ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

video

ഷാസ് റിസ്‌വിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമിത് ത്രിവേദി, വിശാൽ മിശ്ര, സപൻ ജഗ്മോഹൻ, പായൽ ദേവ് – ആദിത്യ ദേവ്, സിക്ഫ്ലിപ്പ്, ബ്ലർഫേസ്, ശിവഹരി വർമ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് – ആരതി ബജാജ്. സഹ-സംവിധാനം – സാക്ഷി മേത്ത ലാവു, സഹ-നിർമാണം – വിശ്വേഷ് അഗർവാൾ, സൗണ്ട് ഡിസൈനർ – കുനാൽ ശർമ (MPSE), പശ്ചാത്തല സംഗീതം – ശിവഹരി വർമ, കൊറിയോഗ്രാഫി – ബോസ്കോ – സീസർ, പ്രൊഡക്ഷൻ ഡിസൈനർ – പ്രശാന്ത് ബിദ്കർ, കാസ്റ്റിംഗ് ഡയറക്ടർ – ഗൗതം കിഷൻചന്ദാനി, വസ്ത്രാലങ്കാരം – സുബോധ് ശ്രീവാസ്തവ, മേക്കപ്പ്, ഹെയർ & പ്രോസ്തെറ്റിക് ഡിസൈനർ – അവിനാഷ് ഹിമ്മത്രാവു പവാർ

LEAVE A REPLY

Please enter your comment!
Please enter your name here