വെടിക്കെട്ട് ഒഴിവാക്കണമെന്ന് പൊതുവികാരം, കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തണം; നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

0
28

തൃശൂർ: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിൻ്റെ തീരുമാനം. പാറമേക്കാവ് ആഘോഷക്കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം. വെടിക്കെട്ട് ഒഴിവാക്കി മറ്റ് ചടങ്ങുകൾ നടത്തണമെന്നാണ് പൊതുവികാരം. കുടമാറ്റം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തണം. നാളത്തെ (വ്യാഴാഴ്ചത്തെ) യോഗത്തിൽ നിലപാട് അറിയിക്കുമെന്ന് പാറമേക്കാവ് വ്യക്തമാക്കി.

മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പൂരത്തിൻ്റെ ഭാഗമായുള്ള എല്ലാ ചടങ്ങുകളും നടന്നിരുന്നു. പൂരവും കുടമാറ്റവും ഭംഗിയായി നടന്നു. സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായി. യോഗത്തിൽ സ്വീകരിച്ച തീരുമാനങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ അറിയിക്കും. തുടർന്ന് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് പാറമേക്കാവ് അറിയിച്ചു.

 

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി

വെടിക്കെട്ടിനായി നിർമിച്ച പടക്കങ്ങൾ നശിപ്പിക്കുന്നതായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 75 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. പലരുടെയും ഒൻപത് മാസത്തെ പ്രവർത്തനമാണ്. അതിനാൽ ആചാരങ്ങൾ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. 2006ൽ വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നുവെന്ന് പാറമേക്കാവ് പ്രതിനിധികൾ യോഗത്തിന് ശേഷം പ്രതികരിച്ചു.

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കളക്ടറേറ്റിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഉണ്ടാകുക. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായക തീരുമനങ്ങൾ കൈക്കൊള്ളും. ഉത്സവവുമായി ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട 9 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ 8 പേരെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടർ അറിയിച്ചു. അവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് നൽകി. കൂടാതെ അപകടത്തിൽ പരിക്കേറ്റു അത്യാഹിത നിലയിലായിരുന്ന പ്രവീൺ (45) ICU വച്ച് മരണപെട്ടു.

പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

 

നിലവിൽ 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. അവരുടെ വിവരങ്ങൾ:

തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് (46), ബാബു (56), രാജേഷ് (40),വിഷ്ണു (30) എന്നിവർ ICU വിഭാഗത്തിലും ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65),എന്നിവർ വാർഡുകളിലുമാണ് നിലവിൽ ചികിത്സയിലുള്ളത്. സാജൻ(38) , വിൽ‌സൺ (60) എന്നിവർ ഇലൈറ്റ് ഹോസ്പിറ്റലിലാണ് ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തി വരുന്നുണ്ട്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ്: 04884232226
തൃശൂർ കലക്ടറേറ്റ് കൺട്രോൾ റൂം: 94470 74424
മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853

സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്നവരിൽ ആരെങ്കിലും സംഭവസ്ഥലത്തു നിന്ന് വിട്ടു പോയിട്ടുണ്ടെങ്കിൽ അവർ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് മരണപ്പെട്ടവരെക്കുറിച്ചും കാണാതായവരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here