വി ആർ സുധീർ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോൺഗ്രസ് അംഗമായ സുധീർ 76 അംഗ കൗൺസിലിൽ 46 വോട്ടു നേടിയാണ് ജയിച്ചത്.എളമക്കര സൗത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുധീർ എ ഗ്രൂപ്പുകാരനാണ്. ഇത് നാലാം തവണയാണ് കൗൺസിലർ ആകുന്നത് നേരത്തെയുള്ള ധാരണ പ്രകാരം ഒന്നര വർഷത്തിന് ശേഷം പദവി ഐ ഗ്രൂപ്പിന് കൈമാറും.
അടുത്ത ടേമിൽ KVP കൃഷ്ണകുമാർ ഡെപ്യൂട്ടി മേയറാകും എന്നാണ് ധാരണ.ദീപക് ജോയ് തൃപ്പുണിത്തുറ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആയതിനെ തുടർന്നാണ് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിവുവന്നത്.








