പിണറായി സർക്കാരുകളുടെ കാലത്ത് ബാർ ലൈസൻസ് നൽകിയത് 488 ഹോട്ടലുകൾക്ക്;

0
4

സംസ്ഥാനത്തെ 488 ഹോട്ടലുകൾക്കാണ് പിണറായി വിജയൻ സർക്കാരുകളുടെയും കാലത്ത് ബാർ ലൈസൻസുകൾ നൽകിയതെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സർക്കാർ പിന്തുടർന്നു പോന്ന നയമല്ല ഇനി മുതൽ. 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഫൈവ് സ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഡീലക്സ് ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: 488 ഹോട്ടലുകൾക്കാണ് പിണറായി വിജയൻ സർക്കാരുകളുടെയും കാലത്ത് ബാർ ലൈസൻസുകൾ നൽകിയതെന്ന് എക്സൈസ് മന്ത്രി എം ലിജു . എൽഡിഎഫ് സർക്കാർ പിന്തുടർന്നു പോന്ന നയമല്ല ഇനിമുതൽ. പുതിയ മദ്യനയം വരുന്നതുവരെ ഒരു ബാറിന് പോലും ലൈസൻസ് നൽകേണ്ടതില്ലെന്ന ഉറച്ച തീരുമാനം യുഡിഎഫ് സർക്കാർ സ്വീകരിച്ചു. സമൂഹത്തിന് ഗുണകരമായ നിലയിലുള്ള മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന നിർദേശം എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകുകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഫൈവ് സ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഡീലക്സ് ക്ലാസിഫിക്കേഷൻ ഉള്ള ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് പരിമിതപ്പെടുത്തിയത്. അതിനുമുൻപ് രണ്ട് സ്റ്റാറോ അതിൽക്കൂടുതലോ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന ഹോട്ടലുകൾക്ക് ഈ ലൈസൻസ് അനുവദിച്ചിരുന്നു. തുടർന്ന്, 2016 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 730 ബാറുകൾ 29 ലേക്ക് ചുരുങ്ങുകയുണ്ടായി. എന്നാൽ, കൂടുതൽ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2017ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ നിയമ ഭേദഗതി ചെയ്യുന്ന സ്ഥിതിയുണ്ടായി. ഫൈവ് സ്റ്റാർ എന്നിടത്തുനിന്ന് ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകുന്ന തീരുമാനമാണ് ഇതുവഴിയുണ്ടായതെന്ന് മന്ത്രി പറഞ്ഞു.

ഭേദഗതി ചെയ്ത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസിനുള്ള അപേക്ഷകൾ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ തന്നെ നൽകിവരുന്ന സ്ഥിതിയുമുണ്ടായി. ഇതുപ്രകാരം, ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ ബാർ ലൈസൻസ് നൽകിയത് 410 ഹോട്ടലുകൾക്കാണ്. ഇതേ നിയമഭേദഗതി ഉപയോഗിച്ചുകൊണ്ട് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലത്താവട്ടെ 78 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകുകയുമുണ്ടായി. ഇങ്ങനെ 488 ഹോട്ടലുകൾക്കാണ് ഇരു പിണറായി സർക്കാരുകളുടെയും കാലത്ത് ബാർ ലൈസൻസുകൾ നൽകിയതെന്ന് മന്ത്രി ലിജു വ്യക്തമാക്കി.

എന്നാൽ, എൽഡിഎഫ് സർക്കാർ പിന്തുടർന്നുപോന്ന നയമല്ല ഇനിമുതൽ എന്നതുകൊണ്ടുതന്നെ, പുതിയ മദ്യനയം വരുന്നതുവരെ ഒരു ബാറിന് പോലും ലൈസൻസ് നൽകേണ്ടതില്ലെന്ന ഉറച്ച തീരുമാനം യുഡിഎഫ് സർക്കാർ സ്വീകരിച്ചു. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷവും ടൂറിസം മേഖലയുമെല്ലാം പരിശോധിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ നിലയിലുള്ള മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന നിർദേശം എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. പക്ഷേ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ഈ നിർദേശം ലംഘിച്ചുകൊണ്ട് എറണാകുളം ജില്ലയിൽ രണ്ട് ഹോട്ടലുകൾക്കും കോട്ടയം ജില്ലയിൽ ഒരു ഹോട്ടലിനും അതാത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ ബാർ ലൈസൻസ് നൽകിയത് എന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ നയം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ അത് പാലിക്കാതെ, മുൻ സർക്കാരിന്റെ മദ്യനയത്തിലെ ചട്ട ഭേദഗതിപ്രകാരം ബാർ ലൈസൻസ് അനുവദിച്ചുനൽകിയ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. അതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറിൽ നിന്ന് അടിയന്തര റിപ്പോർട്ട്‌ തേടുകയും തുടർന്ന്, ബാർ ലൈസൻസ് അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. തുടർന്നും സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തന്നെയുണ്ടാവുമെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ മന്ത്രി റോജി എം ജോൺ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here