വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ: രണ്ടാം ടി20 മത്സരം ഇന്ന് റായ്‌പൂരില്‍

0
27

റായ്‌പൂര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. റായ്‌പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്ക് മത്സരം തുടങ്ങും. ആദ്യ മത്സരം 48 റൺസിന് ജയിച്ചതോടെ ടീം ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ഇന്ന്, സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം പരമ്പരയിലെ ലീഡ് ഇരട്ടിയാക്കാൻ ശ്രമിക്കും.

അതേസമയം മിച്ചൽ സാന്‍റ്‌നറുടെ ന്യൂസിലൻഡ് പരമ്പര സമനിലയിലാക്കാൻ ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. ആദ്യ പോരാട്ടത്തില്‍ സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിനു ഏറെ നിര്‍ണായകമാണ് പരമ്പര.

റായ്‌പൂരിൽ നടക്കുന്ന രണ്ടാമത്തെ ടി20 മത്സരമാണിത്. നേരത്തെ, 2023 ഡിസംബർ 1 ന് ഈ വേദിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ 20 റൺസിന് പരാജയപ്പെടുത്തിയിരുന്നു. സ്‌പിന്നർമാരായ അക്‌സര്‍ പട്ടേലും രവി ബിഷ്ണോയിയും മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. 2024 ടി20 ലോകകപ്പ് നേടുന്നതിന് മുമ്പായിരുന്നു ആ മത്സരം. ഏറ്റവും ഒടുവിൽ, 2025 ഡിസംബറിൽ, ഈ വേദിയിൽ ഒരു ഏകദിന മത്സരമായിരുന്നു നടന്നത്.

ഇരു ടീമുകളുടെയും ഹെഡ്-ടു-ഹെഡ് റെക്കോർഡ്

ടി20യിൽ ഇതുവരെ ഇരു ടീമുകളും 26 മത്സരങ്ങളാണ് കളിച്ചത്. അതിൽ 15 എണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോള്‍ ന്യൂസിലൻഡ് 10 തവണയാണ് ജയം നേടിയത്. ഇന്ത്യയുടെ 14 വിജയങ്ങളിൽ രണ്ടെണ്ണം സൂപ്പർ ഓവറിലാണ്. 2020 ലെ ന്യൂസിലൻഡ് പര്യടനത്തിൽ, സൂപ്പർ ഓവറിൽ ഇന്ത്യ തുടർച്ചയായി രണ്ട് മത്സരങ്ങൾ ജയിച്ചു. ഇരു ടീമുകളും തമ്മിലുള്ള ഒരു മത്സരം സമനിലയിൽ അവസാനിച്ചു. സ്വന്തം നാട്ടിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ 12 മത്സരങ്ങളിൽ എട്ടെണ്ണത്തിൽ വിജയിച്ചപ്പോൾ നാല് മത്സരങ്ങളിൽ തോറ്റു.

മത്സരം തത്സമയ സംപ്രേക്ഷണം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടി20 ഐ ഇന്ത്യൻ സമയം വൈകുന്നേരം 7:00 മണിക്ക് ആരംഭിക്കും. ടോസ് 6:30 ന് നടക്കും. ആരാധകർക്ക് മത്സരം സ്റ്റാർ സ്പോർട്‌സ് ചാനലിൽ മത്സരം കാണാൻ കഴിയും. കൂടാതെ, തത്സമയ സംപ്രേക്ഷണം ജിയോ ഹോട്ട്സ്റ്റാർ ആപ്പിൽ ലഭ്യമാകും.

മത്സരത്തിനുള്ള ഇരു ടീമുകളും

ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേൽ (സബ് ക്യാപ്റ്റൻ), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയ്.

ന്യൂസിലൻഡ്: മിച്ചൽ സാന്‍റ്‌നര്‍ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ജാക്ക് ഫോൾക്‌സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവൻ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.

LEAVE A REPLY

Please enter your comment!
Please enter your name here