സെക്രട്ടറിയേറ്റിന് സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയറിയിച്ച് ബിജെപി

0
35
സെക്രട്ടറിയേറ്റിന് മുന്നിൽ തൊഴിൽ ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയറിയിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന വക്താവ് ബിന്ദു മേനോൻ എന്നിവർക്കൊപ്പം സമരപ്പന്തലിലെത്തി.
അവിടെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ച നിമിഷം, സമരത്തിൽ പങ്കെടുക്കുന്ന ഒരു ഉദ്യോഗാർഥിയുടെ കൊച്ചുമകൻ ഉറച്ച ശബ്ദത്തിൽ “മരണം വരെയും സമരം ചെയ്യും!” എന്ന് മുദ്രാവാക്യം മുഴക്കിയപ്പോഴായിരുന്നു.
ഇത് ഒരു മുദ്രാവാക്യം മാത്രമല്ല. വർഷങ്ങളായി നീതി നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ വേദനയും പ്രതീക്ഷയും നീതിക്കായുള്ള പോരാട്ടവുമാണ്.
ഈ യുവജനങ്ങളുടെ ശബ്ദം സർക്കാർ കേൾക്കണം. അർഹത നേടിയവർക്ക് ജോലി നൽകേണ്ടത് ഒരു ഔദാര്യമല്ല, അവരുടെ അവകാശമാണ്.
ഈ സമരം വിജയിക്കും. നീതി വൈകിയാലും നിഷേധിക്കപ്പെടാൻ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here