വിക്രം -1 വിക്ഷേപണം പൂർത്തിയായി

0
27

ഹൈദരാബാദ് ആസ്ഥാനമായ സ്ഖൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായ രൂപകല്‍പന ചെയ്ത് വികസിപ്പിച്ച വിക്രം 1 വിജയകരമായി വിക്ഷേപിച്ചു. 12.05 നാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. 11.30 ക്ക് നടത്താനിരുന്ന വിക്ഷേപണം ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കൗണ്ട്ഡൗൺ നിർത്തിവെച്ചിരുന്നു.

വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ-നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വിക്ഷേപണ വേളയിൽ റോക്കറ്റിൻ്റെ സഞ്ചാരപഥത്തിലടക്കം നിയന്തിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്.’ ആഗമൺ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തിന് വലിയ മുതൽക്കൂട്ടാകും.

350 കിലോഗ്രാം വരെയുള്ള ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാവുന്ന തരത്തിലാണ് റോക്കറ്റിൻ്റെ രൂപകല്‍പന. ആദ്യ പറക്കലിൽ നാല് പേലോഡുകളാണ് വഹിക്കുക. ഭാരം കുറയ്ക്കുന്നതിനായി പൂർണമായും കാർബോ കോമ്പോസിറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. 3D-പ്രിന്റഡ് എഞ്ചിനുകളും ഉപയോഗിച്ചിട്ടുണ്ട്. 2022 നവംബർ 18-ന് ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ സബ്ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-എസ്’ വിജയകരമായി വിക്ഷേപിച്ചതിന് ശേഷം സ്കൈറൂട്ട് എയറോസ്പേസ് നടത്തുന്ന രണ്ടാമത്തെ വലിയ ദൗത്യമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here