പരിശുദ്ധമായ റമദാനിനെ സ്വാഗതം ചെയ്യാനൊരുങ്ങി ഇസ്‌ലാം മത വിശ്വാസികള്‍…

0
21

വിത്രമായ റമദാനിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍. ഇസ്‌ലാമിക് കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമദാൻ, ഖുർആൻ അവതരിക്കപ്പെട്ട മാസമായതിനാലാണ് വിശ്വാസ സമൂഹം ഏറെ പുണ്യം കല്‍പ്പിക്കുന്നത്. കേവലം പട്ടിണി കിടക്കലല്ല റമദാനെന്നും മോശമായ വാക്കുകൾ, പ്രവർത്തികൾ, ചിന്തകൾ എന്നിവയിൽ നിന്ന് അകന്നുനിന്ന് മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന സമയമാണിതെന്നും വിശ്വസിക്കുന്നു.

റമദാൻ മാസത്തിൻ്റെ തുടക്കവും അവസാനവും പ്രധാനമായും ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. ഇസ്‌ലാമിക കലണ്ടർ ഒരു ചാന്ദ്ര കലണ്ടറായതിനാൽ ഓരോ മാസവും ആരംഭിക്കുന്നത് പുതിയ ചന്ദ്രക്കല കാണുന്നതിലൂടെയാണ്. ഇസ്‌ലാമിക കലണ്ടറിലെ എട്ടാം മാസമായ ശഅബാൻ 29-ന് വൈകുന്നേരം പടിഞ്ഞാറൻ ആകാശത്ത് ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അന്നേ ദിവസം ചന്ദ്രനെ കണ്ടാൽ അടുത്ത ദിവസം റമദാൻ ഒന്നായി ഉറപ്പിക്കുന്നു.

ശഅബാൻ 29-ന് മേഘാവൃതമായ ആകാശം കാരണമോ മറ്റോ ചന്ദ്രനെ കാണാൻ സാധിച്ചില്ലെങ്കിൽ ശഅബാൻ മാസം 30 ദിവസം പൂർത്തിയാക്കുന്നു. അതിനുശേഷം വരുന്ന ദിവസം റമദാൻ ഒന്നായി കണക്കാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും അതുപോലെ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെ ഈ തീയതിയില്‍ വ്യത്യാസം വരാറുണ്ട്. ഇത്തവണ എന്നാണ് റമദാൻ ഒന്നാകാൻ സാധ്യതയെന്ന് പരിശോധിച്ചാലോ?

സൗദി?

സൗദി അറേബ്യയിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 2026 ഫെബ്രുവരി 18 ബുധനാഴ്‌ച ഹിജ്റ വർഷം 1447-ലെ റമദാൻ ഒന്നായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രാദേശിക മസ്ജിദുകളും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയും മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് തീയതികൾ സ്ഥിരീകരിക്കും. ഇതനുസരിച്ച് മാർച്ച് 20-ന് ഈദുൽ ഫിത്‌ര്‍ (ചെറിയ പെരുന്നാൾ) പ്രതീക്ഷിക്കുന്നു. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ പരമോന്നത നീതിപീഠം രാജ്യത്തെ പൗരന്മാരോ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇ?

ഇൻ്റര്‍നാഷണൽ അസ്‌ട്രോണമി സെന്റർ (IAC), എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി എന്നിവയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഇത്തവണ റമദാൻ തുടക്കം ബുധനാഴ്ചയാണോ വ്യാഴാഴ്ചയാണോ എന്ന കാര്യത്തിൽ ചർച്ചകൾക്ക് സാധ്യതയുണ്ട്. എങ്കിലും, ഫെബ്രുവരി 17 ശഅബാൻ മാസത്തിലെ അവസാന ദിവസമാകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും അയൽരാജ്യങ്ങളിലും ഫെബ്രുവരി 18 ബുധനാഴ്‌ച വ്യാഴാഴ്ച നോമ്പ് ആരംഭിക്കും.

യുകെ?

യുകെയിലും പ്രാദേശികമായി മാസപ്പിറവി കാണുന്നതിനനുസരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനം മാർച്ച് 19-ന് അവസാനിക്കാനും മാർച്ച് 20-ന് ഈദുൽ ഫിത്‌ര്‍ ആഘോഷിക്കാനും സാധ്യതയുണ്ട്.

അമേരിക്ക?

അമേരിക്കയിലും ഫെബ്രുവരി 19-ന് തന്നെ നോമ്പ് ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്; എങ്കിലും ചില പ്രദേശങ്ങളിൽ മാസപ്പിറവി നേരത്തെ ദൃശ്യമായാൽ ഒരു ദിവസം മുമ്പ് വ്രതം ആരംഭിച്ചേക്കാം.

ഇന്ത്യ?

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം, സൗദി അറേബ്യയിലും ഗൾഫ് രാജ്യങ്ങളിലും ഈ വർഷത്തെ ആദ്യ വ്രതം ഫെബ്രുവരി 18 ന് ആയിരിക്കാം, അതേസമയം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ റമദാൻ ഫെബ്രുവരി 19 ന് ആരംഭിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here