നമ്മുടെ അടുക്കളകളിൽ കറികൾക്ക് രുചികൂട്ടാൻ ഉപയോഗിക്കുന്ന കടുകിനെ കേവലം ഒരു പാചക ചേരുവയായി മാത്രം കാണരുത്. ആയുർവേദ ശാസ്ത്രമനുസരിച്ച് ഔഷധഗുണങ്ങളുടെ കലവറയാണ് ഈ കുഞ്ഞൻ വിത്തുകൾ. കടുകിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനപ്രക്രിയ ആയാസരഹിതമാക്കുന്നു
ഭക്ഷണത്തിൽ കടുക് ഉൾപ്പെടുത്തുന്നത് ദഹന എൻസൈമുകളുടെ ഉത്പാദനം കൂട്ടുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കി കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം
ആസ്ത്മ, വിട്ടുമാറാത്ത ചുമ, ശ്വാസതടസം എന്നിവയുള്ളവർക്ക് കടുക് മികച്ചൊരു ഔഷധമാണ്. കടുകിൽ അടങ്ങിയിരിക്കുന്ന സെലിനിയം, മഗ്നീഷ്യം എന്നിവ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന് ഉത്തമം
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് കടുക്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദ്രോഗ സാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
സന്ധിവേദനയ്ക്കും നീർവീക്കത്തിനും
വാതസംബന്ധമായ വേദനകൾക്ക് കടുക് എണ്ണ ഒരു സിദ്ധൗഷധമാണ്. കൈകാൽ കടച്ചിലിനും സന്ധിവേദനയ്ക്കും കടുക് എണ്ണ ഇട്ട് തടവുന്നത് രക്തയോട്ടം വർധിപ്പിക്കുകയും വേദനയ്ക്ക് പെട്ടെന്ന് ശമനം നൽകുകയും ചെയ്യും.
ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണം
കടുകിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ഇ എന്നിവ ചർമ്മത്തിന് തിളക്കം നൽകാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കടുകിന് ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തിലെ അണുബാധകൾ തടയാനും ഇത് സഹായിക്കും.








