കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും : അനിൽ ആന്റണി

0
77

ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. വളരെ വ്യക്തമായ സന്ദേശമാണ് ബിഹാറിലെ ജനങ്ങൾ നൽകിയിരിക്കുന്നത്. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്.

200 അധികം സീറ്റിൽ വിജയിക്കും എന്നാണ് പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പിലും എൻഡിഎ സഖ്യം ബീഹാറിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.ബീഹാറിൽ ഒരുപാട് വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. RJD യുടെ പ്രകടനം വളരെ മോശമായിരുന്നു.

കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു.

രാഹുൽഗാന്ധി പറഞ്ഞ ഒരു കാര്യവും ജനങ്ങൾ അംഗീകരിച്ചിട്ടില്ല. വോട്ട് കൊള്ളയെക്കുറിച്ചും എസ്ഐആറിനെ കുറിച്ചുമുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ജനങ്ങൾ തിരസ്കരിച്ചുവെന്നും അനിൽ ആന്റണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here