ശാസ്ത്രീയ നാമം : Mikania micrantha
കുടുംബം : Asteraceae
പ്രജനനം :വിത്തുവഴി
പ്രകൃതം : വളളിച്ചെടി
പുഷ്പിക്കലും കായ് പാകമാകലും: ഫെബ്രുവരി ഏപ്രിൽ
ആവാസസ്ഥലം : കാട്, തോട്ടങ്ങൾ, ഈർപ്പം നിറഞ്ഞ സമതല പ്രദേശങ്ങൾ
ഉത്ഭവം :പാൻട്രോപ്പിക്കൽ
കാണപ്പെടുന്ന രാജ്യങ്ങൾ:ഓസ്ട്രേലിയ, ഇന്ത്യ, ചൈന, പാപ്പുവ ന്യൂഗി നിയ, വിയറ്റ്നാം, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ
ഒരു ദിവസം കൊണ്ട് എട്ടു മുതൽ 9 രാ വരെ വളർച്ചാനിരക്കുളള ധൃതരാഷ്ട്രപ്പച്ച ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചും സൂര്യപ്രകാശം തടഞ്ഞുവെച്ചും വളരെ വേഗം നശിപ്പിക്കുന്നതിന് കുപ്രസിദ്ധമാണ്. കേരളത്തിലെ വനങ്ങൾക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന ധൃതരാഷ്ട്രപ്പച്ചയെ കാടി നുളളിലെ സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളിൽ സുലഭമായി കാണാനാകും. കമ്മ്യൂണിസ്റ്റ്പച്ചയുടെ ഇലയോടും പൂവിനോടും സാദൃശ്യമുളള ഈ വളളിച്ചെടി വൻ മരത്തിൽ പട ർന്നു കയറുന്നത് കരുത്തനായ ധൃതരാഷ്ട്രരുടെ ആലിംഗനത്തോട് സമാനമായതിനാലാകാം ആ പേരു വീണത്. പീച്ചിയിലുളള കേരള വനഗവേഷണ സ്ഥാപനം ഈ ചെടിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. റബർ തോട്ടങ്ങളിൽ ഇവയുടെ സാന്നിധ്യം കർഷകർക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഒരൊറ്റ സസ്യത്തിന് ഏതാനും മാസങ്ങൾ കൊണ്ട് ഏകദേശം 25 ചതുരശ്ര മീറ്റർ വരെ നിറഞ്ഞു നിൽക്കാൻ സാധിക്കും. ഓരോ വർഷത്തിലും 40,000 ൽ പരം വിത്തുകളാണ് ഇവ ഉത്പാദിപ്പിക്കാറ്. കാറ്റു വഴിയും ജന്തുക്കൾ വഴിയുമാണ് പ്രധാനമായും വിത്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക. ഇതിനോടൊപ്പം വളരുന്ന മറ്റു ചെടികളോട് വെളളത്തിനും പോഷക മൂലകങ്ങൾക്കും വേണ്ടി മത്സരത്തിലേർപ്പെടുന്നതോടൊപ്പം മണ്ണിലേക്ക് വിവിധ തരത്തിലുളള രാസപദാർഥങ്ങൾ പുറപ്പെടുവിച്ച് ചുറ്റുപാടുമുള്ള ചെടികളെ ഉപദ്രവിക്കാറുമുണ്ട്. വേനൽക്കാലങ്ങളിൽ ഇവ വ·രങ്ങളിൽ ഉണങ്ങിക്കിടക്കുന്നത് തീ പിടിക്കാൻ സാധ്യതകൂടുന്നു. കാട്ടിലും കൃഷിസ്ഥലങ്ങളിലും ഇവ വളരുന്നതു മൂലം വനവിഭവങ്ങൾ ശേഖരിക്കുന്നതിനും വിളവു കുറയുന്നതിനും കൃഷിച്ചെലവു വർധിക്കുന്നതിനും കാരണമായിത്തീരുന്നു.
ഉപയോഗം
മുറിവ്, തേൾവിഷം ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഈ ചെടി അരച്ചിടുന്നത് നല്ലതാണ്. ഇല ഉപ്പുവെളളത്തിൽ തിളപ്പിച്ച് തണുപ്പിച്ച് ചൊറിയുന്ന ഭാഗങ്ങൾകഴുകിയാൽ ചൊറിച്ചിലിന് ശമനം ലഭിക്കും. ജമൈക്ക പോലുളള രാജ്യങ്ങളിൽ ഈ ചെടിയെ ബാക്ടീരിയകൾക്കെതിരായി ഉപയോഗിക്കാറുണ്ട്.
നിയന്ത്രണം
പൂവിടുന്നതിന് മുന്പെ മൈക്കീനിയ പൂർണമായും നശിപ്പിച്ച് മണ്ണിൽ കുഴിച്ചു മൂടണം. വെട്ടിക്കളഞ്ഞാൽ അവശേഷിക്കുന്ന ഭാഗത്തു നിന്ന് വളരുന്നതിനാൽ പൂർണമായും വെട്ടിക്കളയാൻ ശ്രദ്ധിക്കണം. ചില രാജ്യങ്ങളിൽ ഇതു നൽകിയ കന്നുകാലികൾക്ക് വിഷം തട്ടിയതായി പറയപ്പെടുന്നുണ്ട്. ജൗരലശിശമ ലെഴമ്വ്വശിശശ എന്നറിപ്പെടുന്ന പ്രത്യേകതരം ഫംഗസുകൾ ഇവർക്കെതിരായി ഉപയോഗിക്കാവുന്ന ജൈവ നിയന്ത്രണ മാർഗങ്ങളിൽപ്പെട്ടതാണ്. കളനാശിനികളായ ലൈഫോസ്റ്റേറ്റും ഡൈയുറോണും തളിക്കുന്നത് താത്കാലികമായി മൈക്കീനിയയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. വർഷാവർഷങ്ങളിൽ ഇടവിട്ട് ഇടവിട്ടുളള നിയന്ത്രണമാർഗങ്ങൾ സ്വീകരിച്ചാൽ മാത്രമേ മൈക്കീനിയക്ക് കടിഞ്ഞാണ്‍ ഇടാൻ സാധിക്കൂ.








