Kerala Gold Price Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് വൻ കുറവാണ് രേഖപ്പെടുത്തിയത്. 320 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ വില 73000ത്തിലേക്ക് തിരിച്ചെത്തി.
ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 73,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.






