കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുന്നു.

0
91
കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുന്നു. ജനഹിതത്തെ അട്ടിമറിക്കാൻ തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങൾ വീതംവെയ്ക്കാൻ എൽഡിഎഫും യുഡിഎഫും തമ്മിൽ ധാരണയായിരിക്കുന്നു. ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ വർഗീയ ശക്തികളുടെ പിന്തുണ വാങ്ങുന്ന ഇരു കൂട്ടരും ബിജെപിക്ക് എതിരെ ഒന്നിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേരളത്തിലുടനീളം എൽഡിഎഫ് യുഡിഎഫ് അന്തർധാര സജീവമാക്കുന്നതിന് മുന്നോടിയായാണ് തൃപ്പൂണിത്തുറയിലെ ഈ ചങ്ങാത്തം. LDFഉം UDFഉം രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിയുക.
മതരാഷ്ട്ര സംഘടനകളുമായി ഇടതുവലതു മുന്നണികളുടെ ചങ്ങാത്തം കൂടിയാണ് ഇതിലൂടെ പുറത്താകുന്നത്. ഈ പ്രീണനത്തിൻ്റെ രാഷ്ട്രീയം കേരളത്തിന് മടുത്തുകഴിഞ്ഞു.
വികസനത്തിൻ്റെ രാഷ്ട്രീയമാണ് ഇനി വേണ്ടത്, ബിജെപിക്ക് മാത്രമേ അതിന് സാധിക്കൂ. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്കൊപ്പം അണിചേരാം.
മാറാത്തത് ഇനി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here