നിലമ്പൂർ എംഎൽഎ പി.വി.അൻവറിൻ്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഈ മാസം 6ന് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു.
നിയമപരമായ നടപടികൾ സ്വീകരിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പക്ഷേ പിവി അൻവർ ചില ഫോൺ കോൾ റെക്കോർഡുകൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള സ്വത്തുസമ്പാദനം, മുഖ്യമന്ത്രിയെയും പി.ശശിയെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണമാകും
പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുക.യുഡിഎഫിന്റെ സമരപരിപാടി അടുത്തയാഴ്ച പ്രഖ്യാപിക്കും.