വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നിവിൻ പോളിക്ക് എതിരെ കേസ്

0
40

നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച്  പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമ്മാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. കേസിന്റെ അന്വേഷണം എസ്ഐടി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വിദേശത്തെ ഹോട്ടൽ മുറിയിൽ വെച്ച് നിവിൻ പോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

എറണാകുളം റൂറൽ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകൽ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറാം പ്രതിയാണ് നിവിൻ.

പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും. നിർമ്മാതാവ് അടക്കമുള്ളവർ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നൽകിയത്. മലയാള സിനിമയിൽ പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിൻ പോളിക്കുമെതിരെ പരാതി ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here