Nayanthara | ‘കണക്ട്’ തിയേറ്ററുകളിലേക്ക്

0
83

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര (Nayanthara), സത്യരാജ് (Sathyaraj), അനുപം ഖേര്‍ (Anupam Kher), വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ ‘കണക്ട്’ ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു. ‘മായ’, ‘ഗെയിം ഓവര്‍’ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ ശരവണൻ സംവിധാനം ചെയ്ത ‘കണക്റ്റി’ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചു വൈറലായിരിക്കുകയാണ്.

റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഗ്നേഷ് ശിവന്‍ നിർമ്മിക്കുന്ന ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ, കാവ്യ രാംകുമാർ എന്നിവർ ചേർന്ന് എഴുതുന്നു. ക്യാമറ- മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതം- പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.

LEAVE A REPLY

Please enter your comment!
Please enter your name here