കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവിനെ അറസ്റ്റ് ചെയ്തു

0
98

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ക ഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാസർകോട് ബദിയടുക്ക സ്വദേശിയായ നാസര്‍ എന്ന യുവാവാണ് പിടിയിലായത്.

ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂടെ വന്നതാണ് പെണ്‍കുട്ടി. ഇതേ നിലയിൽ തന്നെ ചികിത്സക്കെത്തിയ മറ്റൊരാളുടെ കൂട്ടിരിപ്പുകാരനാണ് പ്രതി നാസർ. ഉറങ്ങികിടന്ന സമയത്ത് പെണ്‍കുട്ടിയെ നാസർ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചതോടെ ആശുപത്രി സ്റ്റാഫും മറ്റുള്ളവരും പ്രതിയെ തടഞ്ഞ് വച്ച് പൊലീസിനെ അറിയിച്ചു.

തുടർന്ന് സിസിടിവി പരിശോധനയിൽ പെണ്‍കുട്ടിയെ ഇയാൾ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് പൊലീസ് പരിശോധിച്ചു. തുടർന്ന് പീഡന ശ്രമത്തിന് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here