തൃശൂര്‍: വേലൂർ കോടശേരിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടി കൊലപ്പെടുത്തിയ നിലയിൽ. ക്രിമിനൽ കേസ് പ്രതിയായ സനീഷിനെയാണ് കൊലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം.
ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയിൽ ആണ് സനീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.