ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമാണോ: ശ്രീനാഥ് ഭാസി

0
87

നായകനായും സഹനടനായുമെല്ലാം ശ്രീനാഥ് ആരാധകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. മയക്കുമരുന്ന് അടക്കമുള്ള ആരോപണങ്ങളുടെ പേരിലും സെറ്റിലെ പെരുമാറ്റത്തിന്റെ പേരിലുമൊക്കെ ശ്രീനാഥ് ഭാസിയുടെ പേര് ഈയ്യടുത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായുള്ള ആരോപണങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം.

മാധ്യമങ്ങളെ വിളിച്ചു കൂട്ടി ഇത്തരം കാര്യങ്ങൾ വിവരിക്കുന്നവർ ഇന്ന് സിനിമ ചെയ്യുന്നവരാണോ എന്നന്വേഷിക്കണം. എന്നെവച്ച് സിനിമ ചെയ്തവരോ ചെയ്യുന്നവരോ അല്ല ഇതൊക്കെ പറയുന്നത്. അഭിനയമാണ് എന്റെ ജോലി. ആ ജോലി ചെയ്യാനാണ് ഞാൻ സെറ്റിൽ പോകുന്നത്. ജോലിയുമായി മുന്നോട്ട് പോകുന്നതു കൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാത്തതെന്നാണ് ശ്രീനാഥ് ഭാസി പറയുന്നു. ഗൃഹലക്ഷ്മിയോടാണ് താരത്തിന്റെ പ്രതികരണം.

‘എന്നെ മലയാള സിനിമയിൽ നിർത്തില്ല എന്ന പ്രഖ്യാപനം ഈയ്യിടെ കേൾക്കുകയുണ്ടായി. ഇവരാണോ അതെല്ലാം തീരുമാനിക്കുന്നത്. മലയാള സിനിമയെന്നത് ഈ പറയുന്നവരുടെ അടുക്കളയിൽ ഉണ്ടാക്കുന്നതാണോ. മോശമായി പെരുമാറിയതും തെറി പറഞ്ഞതും പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരിൽക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാൻ കഴിയുമോ?’ ശ്രീനാഥ് ചോദിച്ചുന്നു.

‘നിങ്ങളെ പറ്റിച്ചവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയിൽ മാത്രമാണ്. അതിനുപ്പുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നിൽ നിന്നും പ്രതീക്ഷിക്കാം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.

എനിക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർത്തുന്ന അങ്കിൾമാരെല്ലാം വൈകിട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവർക്കും അറിയാം. അവർ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്തെങ്കിലും ഒരു പ്രശ്നമുയരുമ്പോൾ അതിനൊപ്പം ലഹരി ഉപയോഗം എന്ന ആരോപണം കൂടി തിരുകിക്കയറ്റുന്നത് സ്ഥിരം രീതിയാണ്’ ശ്രീനാഥ് ഭാസി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here