കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി എം എം വി വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം.
ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0487 2361500.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ്
കേരള ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത- സിഎ ഇന്റര്‍/ ഐ സി ഡബ്ല്യൂ എ ഐ ഇന്റര്‍, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ അക്കൗണ്ടസ് വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. തൃശൂര്‍ ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ secretary@lalithkala.org ഇ-മെയിലിലേക്ക് ജൂണ്‍ 30ന് അയക്കണം. ഫോണ്‍: 0487 2333773.