തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പിആർഡി ലൈവിന്റെ മൊബൈൽ ആപ്പിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
2019-2020 അധ്യയന വർഷത്തെ പരീക്ഷ മാർച്ച് 10ന് ആരംഭിച്ചെങ്കിലും കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് 19 ന് നിർത്തിവെച്ചിരുന്നു. പിന്നീട് എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26നാണ് പരീക്ഷ പുനരാരംഭിച്ചത്. ഒട്ടേറെ എതിർപ്പും സംശയങ്ങളും ഉയർന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.