റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ നവദമ്ബതികള്‍ ട്രെയിൻ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി.

0
53
റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ നവദമ്ബതികള്‍ ട്രെയിൻ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം.

ഗോറാം ഘട്ട് റെയില്‍വേ പാലത്തില്‍ നിന്നാണ് ഇരുവരും താഴേക്ക് എടുത്തു ചാടിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകർത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാൻവിയുമാണ് (20) റെയില്‍വേ പാലത്തില്‍ കയറി ഫോട്ടോ ഷൂട്ടിന് മുതിര്‍ന്നത്. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോള്‍ മാത്രമാണ് ദമ്ബതികള്‍ അറിഞ്ഞത്. ഭയന്ന ഇരുവരും താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്.

ദമ്ബതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ഇരുവരെയും രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ ദമ്ബതികളെ ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അവിടെനിന്ന് ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി. ജാൻവിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here