വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി.

0
67

വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി. കാക്കനാട് ഉള്ള യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ ഷംസീറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയാണ് ഷംസീർ. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി.

16 പേരെയാണ് ഷംസീർ പറ്റിച്ചെന്ന് പരാതി ഉയർന്നത്. ഇവരുടെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ വീതം ഷംസീർ വാങ്ങിയിരുന്നു. തുടർന്ന്, കാനഡയിൽ പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഇവരോട് ആവശ്യപ്പെട്ടു. പണം നൽകിയവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here