ചിദംബരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി

0
61

റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത്തരം വിഷയങ്ങളിൽ സംശയം ഉന്നയിക്കുന്നത് മുൻ ധനമന്ത്രിക്ക് ചേർന്നതല്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

2000 രൂപ നോട്ടിന്റെ അവതരണവും അതിനെ തുടർന്നുള്ള പിൻവലിക്കലും ഇന്ത്യൻ കറൻസിയുടെ സമഗ്രതയിലും സ്ഥിരതയിലും സംശയം ജനിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാരിനെതിരെ നേരത്തെ ചിദംബരം പറഞ്ഞിരുന്നു. ഇത്തരം നടപടിയിൽ സാമ്പത്തിക സൂചകങ്ങൾ താഴോട്ടാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സമ്പദ്‌വ്യവസ്ഥ ഉയർന്ന വളർച്ചാ പാതയിലെത്തുമെന്ന ആത്മവിശ്വാസം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരത്തിന്റെ അഭിപ്രായത്തെ കുറിച്ച് ചോദ്യമുന്നയിച്ച സീതാരാമൻ , “ഇത്തരം കാര്യങ്ങളിൽ, കറൻസി, സെൻട്രൽ ബാങ്കിന്റെ തീരുമാനം തുടങ്ങിയ കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്നത് മന്ത്രാലയത്തിലുണ്ടായിരുന്ന മുൻ ധനമന്ത്രിക്ക് ചേർന്നതല്ലെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here