സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് പോളിങ്. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉൾപ്പെടെ 33,900 വോട്ടർമാരാണുള്ളത്. ആകെ 38 പോളിങ് ബൂത്തുകളാണുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും.
വോട്ട് രേഖപ്പെടുത്താൻ പോകുന്നവർക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസത്തിനകം നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.